പ്രിയങ്ക ചോപ്രയുടെ ‘ടൈം”; ലോകത്ത് സ്വാധീനം ചെലുത്തിയ 100 വ്യക്തിത്വങ്ങളില്‍ ഒരാള്‍

priyanka-chopraലോകത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 100 വ്യക്തിത്വങ്ങളില്‍ ഒരാളായി പ്രിയങ്ക ചോപ്രയെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് മാഗസിന്റെ ഇത്തവണത്തെ കവര്‍ ഗേളായും പ്രിയങ്കയെ തെരഞ്ഞടുത്തിരിക്കുന്നത്.

ബോളിവുഡ് നടിമാരില്‍ ഐശ്വര്യാ റായ്, പര്‍വീണ്‍ ബാബി എന്നിവര്‍ മാത്രമാണ് മുമ്പ് മാഗസിന്റെ കവറില്‍ ഇടംപിടിച്ചിട്ടുള്ളത്. അടുത്ത കാലത്തായി അന്താരാഷ്ട്ര തലത്തിലുള്ള പ്രിയങ്കയുടെ ഇടപെടലുകളാണ് ടൈം മാസികയുടെ ശ്രദ്ധ നേടാന്‍ ഇടയാക്കിയത്.   ഇത്തവണ ഓസ്കര്‍ അവാര്‍ഡ് വേദിയിലെ നിറസാന്നിദ്ധ്യമായിരുന്നു പ്രിയങ്ക ചോപ്ര. ലോക പ്രശസ്തമായ ക്വാന്റിക്കോ ടി വി സീരീസിലെയും പ്രധാന താരമാണിവര്‍. കൂടാതെ ബേവാച്ച് എന്ന ഹോളിവുഡ് ചിത്രത്തില്‍ ഡ്വെയ്ന്‍ ജോണ്‍സനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Related posts