രാവിലെ കിണര്‍ നിരീക്ഷിക്കാനെത്തിയ ഗംഗാധരന്‍ ഞെട്ടി! 28 അ​ടി ആ​ഴ​മു​ള്ള കി​ണ​റ്റി​ല്‍ നി​ന്നും മൂ​ര്‍​ഖ​നെ ര​ക്ഷ​പ്പെ​ടു​ത്തി; തളിപ്പറമ്പില്‍ നടന്ന സംഭവം ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ്: 28 അ​ടി ആ​ഴ​മു​ള്ള കി​ണ​റ്റി​ല്‍ നി​ന്നും മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ വൈ​ല്‍​ഡ് ലൈ​ഫ് റ​സ്‌​ക്യൂ അം​ഗം ര​ക്ഷ​പ്പെ​ടു​ത്തി.

പ​ട്ടു​വം മാ​ധ​വ​ന​ഗ​റി​ലെ ടി.​പി. ഗം​ഗാ​ധ​ര​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് മൂ​ര്‍​ഖ​നെ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ത​ളി​പ്പ​റ​മ്പ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ആ​ര്‍​ആ​ര്‍​ടി അം​ഗ​വും കൂ​ടി​യാ​യ വൈ​ല്‍​ഡ് ലൈ​ഫ് റ​സ്‌​ക്യു അം​ഗം ഷാ​ജി ബ​ക്ക​ളം സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ദി​വ​സ​വും ത​ന്‍റെ വീ​ട്ടു കി​ണ​ര്‍ നി​രീ​ക്ഷി​ക്കു​ന്ന വ്യ​ക്ത​ിയാ​ണ് ഗം​ഗാ​ധ​ര​ന്‍. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​തു​പോ​ലെ കി​ണ​ര്‍ നി​രീ​ക്ഷി​ച്ച​പ്പോ​ഴാ​ണ് പാ​മ്പി​നെ കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പാ​മ്പി​നെ ക​ര​യ്ക്ക് ക​യ​റ്റു​ന്ന​തി​നു വേ​ണ്ടി ഗം​ഗാ​ധ​ര​ന്‍ കി​ണ​റ്റി​ലേ​ക്ക് ക​യ​റി​ട്ട് കൊ​ടു​ത്തെ​ങ്കി​ലും ര​ക്ഷ​പ്പ​ടു​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.

പി​ന്നീ​ട് ഗം​ഗാ​ധ​ര​ന്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യു ഫോ​ഴ്‌​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. പാ​മ്പി​നെ പി​ടി​കൂ​ടി ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഗം​ഗാ​ധ​ര​ന്‍ ത​ളി​പ്പ​റ​മ്പ് ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

കി​ണ​റ്റി​ല്‍ ഇ​റ​ങ്ങാ​തെ ത​ന്നെ റിം​ഗു​ക​ളു​ള്ള ഹാ​ങ്ങ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ക്കു​പ​റ്റാ​തെ പാ​മ്പി​നെ കി​ണ​റ്റി​ല്‍ നി​ന്നും റ​സ്ക്യു അം​ഗം ഷാ​ജി പു​റ​ത്തേ​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

ര​ണ്ടു വ​യ​സ് പ്രാ​യ​മു​ള്ള മൂ​ര്‍​ഖ​ന് നാ​ല​ടി നീ​ള​മു​ണ്ട്. ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്കി​യ ശേ​ഷം പാ​മ്പി​നെ അ​തി​ന്‍റെ ആ​വാ​സ​സ്ഥ​ല​ത്തേ​ക്ക് വി​ട്ട​യ​ച്ചു.

Related posts

Leave a Comment