ബോളിവുഡിലെ യുവസുന്ദരി ആലിയ ഭട്ടിനു ഹോളിവുഡില്‍ നിന്നു നിരവധി ഓഫറുകള്‍ വരുന്നുണ്ടത്രേ. ബോളിവുഡിലെ സൂപ്പര്‍സുന്ദരികളായ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ എന്നിവരുടെ ചുവടുകള്‍ പിന്തുടര്‍ന്ന് ആലിയയും ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്ന കാലം അത്ര വിദൂരമൊന്നും അല്ലത്രേ.
ഹോളിവുഡില്‍ നിന്ന് അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷേ ഇപ്പോള്‍ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കേണ്ടതില്ലെന്നാണ് തീരുമാനം. എന്നുവച്ച് ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കില്ലായെന്നു പറയില്ല. തല്ക്കാലം ഇല്ലായെന്നുമാത്രം. ബോളിവുഡില്‍ എന്റേതായൊരു ഇരിപ്പിടം നേടാനായിട്ടുണ്ടെങ്കിലും കുറേ നല്ല കഥാപാത്രങ്ങള്‍ കൂടി ഇവിടെ ചെയ്യണമെന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ എന്റെ എല്ലാ ശ്രദ്ധയും ബോളിവുഡിലാണ്- ആലിയ പറയുന്നു.
സിനിമാ നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടിന്റെ മകളാണ് 22കാരിയായ ആലിയ ഭട്ട്. കരണ്‍ ജോഹര്‍ ഒരുക്കിയ സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ആലിയയ്ക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്.