ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര യുഎസിലേക്ക് താമസം മാറ്റാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ബോളിവുഡിലെ സൂപ്പര്‍സുന്ദരിയായ പ്രിയങ്ക ചോപ്ര അടുത്ത അഞ്ചുവര്‍ഷത്തേക്കാണ് ലോസ് ആഞ്ചലസില്‍ താമസിക്കാന്‍ ആലോചിക്കുന്നത്. അമേരിക്കന്‍ ടെലിവിഷന്‍ ത്രില്ലര്‍ പരമ്പരയായിരുന്ന ക്വാണ്ടികോയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായിട്ടാണ് താരം ലോസ് ആഞ്ചലസിലേക്ക് താമസം മാറുന്നത്.
ക്വാണ്ടികോയില്‍ അലക്‌സ് പാരിഷ് എന്ന നായികാ കഥാപാത്രമായിട്ടാണ് പ്രിയങ്ക അഭിനയിച്ചത്. പ്രിയങ്കയുടെ ഇന്ത്യയിലെ പ്രൊഡക്ഷന്‍ കമ്പനി രണ്ടു പ്രാദേശിക ഭാഷാ ചിത്രം നിര്‍മിക്കുന്നുണ്ട്. പ്രിയങ്കയുടെ മാതാവ് മധു ചോപ്രയ്ക്കാണ് കമ്പനിയുടെ മേല്‍നോട്ടം. വെന്റിലേറ്റര്‍ എന്ന മറാത്തി ചിത്രമാണ് പ്രിയങ്ക നിര്‍മിക്കുന്ന ആദ്യ ചിത്രം. ഇതില്‍ പ്രിയങ്ക അതിഥി താരമായി എത്തുന്നുമുണ്ട്. രണ്ടാമത്തേത് ഒരു പഞ്ചാബി ചിത്രമാണ്. ലോസ് ആഞ്ചലസിലേക്ക് താമസം മാറ്റിയാലും ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരം ഇന്ത്യയിലേക്ക് ഇടയ്ക്കിടയ്ക്ക് പറന്നെത്തും.