പ്രീതി സിന്റയുടെ വിവാഹം കഴിഞ്ഞമാസം ബോളിവുഡിലെ പ്രധാനാചര്ച്ച വിഷയങ്ങളിലൊന്നായിരുന്നു. മാര്‍ച്ച് ഒന്നിനായിരുന്നു ബോളിവുഡ് താരം പ്രീതി സിന്റയും യുഎസുകാരനായ ജെന്‍ ഗുഡ്ഇനഫും തമ്മിലുള്ള വിവാഹം. വളരെ രഹസ്യമായി ലോസ്ആഞ്ചലിസില് വച്ചായിരുന്നു വിവാഹം നടന്നത്. ഇതാണ് ബോളിവുഡ് താരത്തിന്റെ വിവാഹം ചര്‍ച്ചയാകാന്‍ കാരണം.
വിവാഹം പരസ്യമാക്കാന്‍ താത്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് മറ്റാരെയും അറിയിക്കാതെ വിവാഹം നടത്താന്‍ തീരുമാനിച്ചതെന്നു പ്രീതിസിന്റ പറയുന്നു. വിവാഹത്തിനു ശേഷം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രീതി സിന്റ തന്റെ രഹസ്യവിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
വിവാഹത്തിനു ശേഷം പ്രീതി സിന്റ വിവാഹ ഫോട്ടോകള്‍ പുറത്ത് വിട്ടിരുന്നില്ല. ഇത് ലേലത്തില്‍ വിറ്റ് പണമുണ്ടാക്കാനാണ് എന്നായിരുന്നു ആ സമയത്ത് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ വിവാഹ ഫോട്ടോകള്‍ ലേലത്തില്‍ വില്ക്കാന് ആഗ്രഹിക്കുന്നില്ലെന്നും നടി വ്യക്തമാക്കി. വിവാഹത്തിനു ശേഷം സിനിമയില്‍ തുടരാനാണ് തീരുമാനം. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം. ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ അമേരിക്കയിലേക്ക് പോകാനില്ലെന്നും പ്രീതി സിന്റ പറയുന്നു.