പ്രൊഡക്ഷന്‍ ഉടമയുടെ പ്രതികാരം..! പണം കൈപ്പറ്റിയിട്ടു ചിത്രത്തില്‍ അഭിനയിച്ചില്ലെന്ന പരാതിയില്‍ നടന്‍ ഫഹദ് ഫാസിലിനു മുന്‍കൂര്‍ജാമ്യം

alp-fahadആലപ്പുഴ: കരാര്‍ പ്രകാരം 14 ലക്ഷം രൂപ കൈപ്പറ്റിയിട്ടും ചിത്രത്തില്‍ അഭിനയിച്ചില്ലെന്ന പരാതിപ്രകാരം എടുത്ത കേസില്‍ സംവിധായകന്‍ ഫാസിലിന്റെ മകനും പ്രശസ്ത ചലച്ചിത്രതാരവുമായ ഫഹദ് ഫാസിലിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.  സുനിത പ്രൊഡക്ഷന്‍സിന്റെ ഉടമ അരോമ മണി ഫയല്‍ചെയ്ത കേസിലാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍ന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

“അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍’ എന്ന ചിത്രത്തില്‍ നായകനാകാന്‍ പണം കൈപ്പറ്റിയ ഫഹദ് അഭിനയിക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നു തനിക്കു മൂന്നുകോടി രൂപ നഷ്ടം വന്നുവെന്നു ആരോപിച്ചു അരോമ മണി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാംകോടതിയില്‍ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷിക്കാന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിനു കൈമാറി. പോലീസ് ഫഹദിനെതിരെ കേസെടുത്തു. ഇതേത്തുടര്‍ന്നു ഫഹദ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആനി ജോണ്‍ മുമ്പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കുകയായിരുന്നു.

Related posts