കോ​ഴി​ക്കൂ​ട്ടി​ല്‍ പു​ലി കുടുങ്ങി; ആരോഗ്യനില പരിശോധിച്ച ശേഷം കാട്ടിലേക്ക് തുറന്ന് വിടും

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി മൂ​പ്പൈ​നാ​ടി​ൽ കോ​ഴി​ക്കൂ​ട്ടി​ല്‍ പു​ലി കു​ടു​ങ്ങി. ഇ​ന്ന​ലെ രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. കാ​ടാ​ശേ​രി​യി​ല്‍ കോ​ല്‍​ക്ക​ള​ത്തി​ല്‍ ഹം​സ​യു​ടെ വീ​ട്ടി​ലെ വ​ലി​യ കോ​ഴി​ക്കൂ​ട്ടി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്.

നി​ര​വ​ധി കോ​ഴി​ക​ൾ കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കോ​ഴി​യെ പി​ടി​ക്കാ​നെ​ത്തി​യ പു​ലി കോ​ഴി​ക്കൂ​ട്ടി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് ഹം​സ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് കൂ​ട്ടി​ല്‍ പു​ലി​യെ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ഹം​സ കോ​ഴി​ക്കൂ​ടി​ന്‍റെ വാ​തി​ല്‍ അ​ട​ച്ചു.

പു​ലി കു​ടു​ങ്ങി​യ സം​ഭ​വ​മ​റി​ഞ്ഞ് അ​യ​ല്‍​ക്കാ​രും നാ​ട്ടു​കാ​രും രാ​ത്രി ത​ടി​ച്ചു കൂ​ടി. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വൈകാ​തെ സ്ഥ​ല​ത്തെ​ത്തി പു​ലി​യെ വ​നം​വ​കു​പ്പി​ന്‍റെ കൂ​ട്ടി​ലേ​ക്ക് മാ​റ്റി.

പു​ലി​യെ മു​ത്ത​ങ്ങ​യി​ലെ മൃ​ഗ​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റും. പു​ലി​യു​ടെ ആ​രോ​ഗ്യ​നി​ല വി​ശ​ദ​മാ​യ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

കോ​ഴി​ക്കൂ​ട്ടി​ല്‍​നി​ന്ന് പു​ലി പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ല്‍ പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് വ​ൻ ഭീ​ഷ​ണി​യാ​യി മാ​റു​മാ​യി​രു​ന്നു. മേ​പ്പാ​ടി മു​പ്പൈ​നാ​ട് മേ​ഖ​ല​യി​ല്‍ നാ​ളു​ക​ളാ​യി പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.

Related posts

Leave a Comment