ഫഹദ് ആദ്യമായി കാമ്പസ് ചിത്രത്തില്‍ നായകനാവുന്നു. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ കാമ്പസ് പ്രണയവുമായെത്തുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. കലാലയ ജീവിതത്തിനു ശേഷം അനുഭവപ്പെടുന്ന നഷ്ടങ്ങളാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്നും നായികയടക്കമുളള കാര്യങ്ങളില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നുമാണ് റോഷന് ആന്‍ഡ്രൂസ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
നായകന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും അത് അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും സംവിധായകന് പറഞ്ഞു. നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ പണിപ്പുരയിലാണിപ്പോള്‍ റോഷന്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞാല്‍ ഉടനെ ഫഹദ് ചിത്രം ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുളളത്.