ഫഹദ് വില്ലനായി തമിഴിലേക്ക്

fahadh-faasilമോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ് ഫാസില്‍. ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവ കാര്‍ത്തികേയന്‍ നായകനായ റെമോയുടെ നിര്‍മാതാവ് ആര്‍.ഡി. രാജ തന്നെയാണ് ചിത്രവും നിര്‍മിക്കുന്നത്. സ്‌നേഹ, ആര്‍.ജെ. ബാലാജി, സതീഷ്, തമ്പി രാമയ്യ എന്നിവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍. സിനിമയുടെ പേര് പുറത്തു വിട്ടിട്ടില്ല.

Related posts