തിരുവനന്തപുരം: ഫുട്‌ബോള്‍ മത്സരം തടസപ്പെടുത്തുന്നതിനായി ഗ്രൗണ്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍വിളിച്ച് പറഞ്ഞയാള്‍ അറസ്റ്റില്‍. വള്ളക്കടവ് സ്വദേശി ഷാഹുല്‍ ഹമീദിന്റെ മകന്‍ ഷാജി(42)യാണ് അറസ്റ്റിലായത്. വള്ളക്കടവിലെ ഗ്രൗണ്ടില്‍ വൈകുന്നേരം ഫുട്‌ബോള്‍ മത്സരം നടക്കുകയാണ്. ഇവിടെ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഇയാള്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചത്. പോലീസും ബോംബ് സ്ക്വാഡും ഗ്രൗണ്ടും പരിസരവും അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷാജി അറസ്റ്റിലായത്. ശംഖുംമുഖം എ.സി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഫുട്‌ബോള്‍ മത്സരം തടസ്സപ്പെടുത്താന്‍ വ്യാജബോംബ് ഭീഷണി: ഒരാള്‍ അറസ്റ്റില്‍
