ഫേസ് ബുക്കില്‍ ചിത്രങ്ങളിട്ട് ലൈക്ക് കിട്ടാന്‍ എന്തും ചെയ്യുന്ന ഇക്കാലത്ത്, തന്റെ ചിത്രം ഫേസ് ബുക്കില്‍ ഇട്ടതിന് മാതാപിതാക്കള്‍ക്കെതിരെ മകള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഓസ്ട്രിയയില്‍ നിന്നാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്.കുട്ടിക്കാലത്ത് താന്‍ വസ്ത്രമില്ലാതെ നില്ക്കുന്ന ചിത്രമാണ് രക്ഷിതാക്കള്‍ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്തത്. ഈ ചിത്രം തന്നെ നാണം കെടുത്തിയെന്നും 700ല്‍ പരം പേര് പോസ്റ്റ് ചെയര്‍ ചെയ്തെന്നും കാട്ടിയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ചിത്രം ഇടരുതെന്ന് താന്‍ അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും, ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനുള്ള അവകാശം തനിക്കുണ്ടെന്ന് പറഞ്ഞ് അച്ഛന് അത് ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.
ഓസ്ട്രിയയില്‍ ഇതാദ്യമായാണ് ഇത്തരത്തിലുള്ള സംഭവം നടന്നതായി റിപ്പോര്‍ട്ട്. മുന്‍പ് ഫ്രാന്‍സില്‍ നടന്ന സമാന സംഭവത്തില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ഒരു വര്‍ഷം തടവും 45,000 യൂറോ പിഴയും കോടതി വിധിച്ചിരുന്നു.