ഫൈനലില്‍ കളിക്കും: റൊണാള്‍ഡോ

sp-ronaldoമാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ കളിക്കുമെന്ന് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പരിശീലനത്തിനിടെ റയലിന്റെ റിസര്‍വ് ഗോള്‍കീപ്പര്‍ കികോ കസിയസുമായി കൂട്ടിയിടിച്ചാണ് സൂപ്പര്‍ താരത്തിന്റെ ഇടതുകാലിനു പരിക്കേറ്റത്. ഇതൊരു ചെറിയ പരിക്കു മാത്രമാണ്. കുറച്ചു ദിവസത്തിനുള്ളില്‍ താന്‍ ആരോഗ്യവാനാകുമെന്ന് റൊണാള്‍ഡോ പറഞ്ഞു. തുട ഞരമ്പിനേറ്റ പരിക്കിനെത്തുര്‍ന്ന് റൊണാള്‍ഡോ ഏപ്രിലില്‍ മൂന്നു മത്സരങ്ങളില്‍ പുറത്തായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ ആദ്യപാദ സെമി ഫൈനലും റൊണാള്‍ഡോയ്ക്കു നഷ്ടമായിരുന്നു.

Related posts