തൃപ്പൂണിത്തുറ: എരൂര്‍ കണിയാമ്പൂഴയ്ക്കു സമീപമുള്ള സ്വകാര്യ ഫഌറ്റിന്റെ താഴത്തെ നിലയില്‍ മുറ്റത്തും കാര്‍ പാര്‍ക്കിന്റെ പരിസരങ്ങളിലും നിറയെ കക്കൂസു മാലിന്യം കെട്ടിക്കിടക്കുന്നു. ഇതു റോഡിലേയ്ക്കും അടുത്ത വളപ്പിലേക്കും ഒഴുകുന്നു. അസഹ്യദുര്‍ഗന്ധം മൂലം ഇവിടെയുള്ളവര്‍ പൊറുത ിമുട്ടിയി രിക്കുകയാണ്.
18 നിലകളുള്ള ഫഌറ്റിന്റെ താഴത്തെ നിലയിലെ 54 കുടുംബങ്ങളാണ് കഴിഞ്ഞ നാലു മാസമായി ഈ ദുരിതം അനുഭവിക്കുന്നത്. കക്കൂസ് മാലിന്യം ശുദ്ധീകരണ പ്ലാന്റിലേക്കു ഒഴുക്കി വിടാത്തതാണു ഈ ദുര്‍ഗതിക്കു കാരണമെന്നു താമസക്കാര്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫഌറ്റുടമയ്ക്കെതിരേ ഇവിടുത്തെ താമസക്കാരുടെ അസോസിയേഷന് നഗരസഭയ്ക്കും വില്ലേജ് ഓഫീസര്‍ക്കും ആരോഗ്യവകുപ്പിനും പോലീസിനും പരാതികള്‍ നല്കിയിട്ടു യാതൊരു നടപടിയുമില്ലെന്നും താമസക്കാര്‍ പറഞ്ഞു.
ഇവിടുത്തെ താമസക്കാരുടെ ഒരു സംഘടനയാണ് ഇതിനെതിരെ പരാതികളുമായി രംഗത്തു വന്നിരിക്കുന്നത്. അടിയന്തര നടപടികള്‍ക്കായി താമസക്കാരുടെ ഈ സംഘടന അവരുടെ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇന്നലെ നഗരസഭ ഓഫീസിലെത്തി അധ്യക്ഷയെ കണ്ട് ഭീമഹര്‍ജി നല്‍കിയശേഷം പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിവരിച്ചു. പത്രസമ്മേളനത്തില്‍ ക്യാപ്റ്റന്‍ എ. സതീഷ്പിള്ള, പ്രസിഡന്റ് വര്‍ഗീസ് ജോയ്, ജോയിന്റ് സെക്രട്ടറി ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.