ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ വീണ്ടും ആക്രമണം. വടക്കന്‍ ബംഗ്ലാദേശിലെ നേത്രോകോന പ്രദേശത്തെ ക്ഷേത്രത്തിനു നേരെയാണ് ആക്രമണ മുണ്ടായത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അടുത്തകാലത്തായി ഹിന്ദുക്കളടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ബംഗ്ലാദേശില്‍ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. വര്‍ഗീയ കലാപത്തില്‍ ഇതുവരെ നൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്. 16 ഓളം ക്ഷേത്രങ്ങളും 200 ഓളം വീടുകളും കലാപകാരികള്‍ തകര്‍ക്കുകയും ചെയ്തു.