ബന്ധുക്കള്‍ ശത്രുക്കള്‍! പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്കു വര്‍ഷങ്ങളോളം പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍; പീഡനം തുടങ്ങിയത് നാലാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍

RAPEകൊച്ചി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ടുപെണ്‍കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുകൊണ്ടിരുന്ന കേസില്‍ ബന്ധുവിനെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് സ്വദേശിയായ 35 കാരനാണ് പോലീസ് പിടിയിലായത്.  പെരുമാറ്റത്തില്‍ അസ്വാഭാവികത കാണിച്ച മൂത്തകുട്ടിയെ അധ്യാപകര്‍ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് ഇളയകുട്ടിയോടും കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനത്തിനരയായതായി പറയുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. 15 ഉം, 17 ഉം വയസുള്ള പെണ്‍കുട്ടികളെ നാലാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നതായി കുട്ടികള്‍ മൊഴി നല്‍കി. അങ്കമാലി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts