ബലൂണുകള്‍ കൊണ്ട് ഇങ്ങനെയും ചില ഉപയോഗങ്ങള്‍! ബലൂണുകള്‍ കൊണ്ട് വസ്ത്രങ്ങള്‍ നിര്‍മിച്ച് മിസൗറി സ്വദേശിനിയായ പെണ്‍കുട്ടി

ballon1ബലൂണുകള്‍ വീര്‍പ്പിച്ച് പൊട്ടിക്കുന്നതാണ് ചിലര്‍ക്ക് വിനോദം. ചിലര്‍ ഇവ കൊണ്ട് കുരങ്ങനെയും പാവയെയുമൊക്കെ ഉണ്ടാക്കാറുണ്ട്. എന്നാല്‍ മിസൗറി സ്വദേശിനിയായ മോളി മുന്യാന്‍ എന്ന പെണ്‍കുട്ടി കുറച്ചു കൂടി കടന്നാണ് ചിന്തിച്ചിരിക്കുന്നത്. ബലൂണുകള്‍ കൊണ്ട് വസ്ത്രങ്ങളാണ് ഇവര്‍ നിര്‍മിച്ചിരിക്കുന്നത്. ബലൂണുകള്‍ കൊണ്ട് നിര്‍മിച്ച വസ്ത്രങ്ങള്‍ കൊണ്ട് ഫാഷന്‍ ഷോയും ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ബലൂണ്‍ ആര്‍ട്ടിസ്റ്റാണ് മോളി. പതിനഞ്ചാമത്തെ വയസ് മുതലാണ് മോളി ബലൂണ്‍ കൊണ്ട് രൂപങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. കുട്ടിയുടുപ്പുകള്‍ മുതല്‍ ഗൗണുകള്‍ വരെ ബലൂണ്‍ കൊണ്ട് മോളി തയാറാക്കും. ഒരുമാസം കഴിയുമ്പോഴേക്കും മോളിയുടെ ബലൂണ്‍ കുപ്പായങ്ങള്‍ ‘കാറ്റ് പോയി’ ചീത്തയാകാറുണ്ട്. വസ്ത്രങ്ങള്‍ നിര്‍മിച്ചപ്പോഴത്തെയും ചീത്തയായതിനു ശേഷവുമുള്ള ചിത്രങ്ങളും മോളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. മോളിയുടെ വസ്ത്രങ്ങള്‍ക്ക് നിരവധി ആരാധകരാണുള്ളത്.

Related posts