ബസ് സ്‌റ്റോപ്പിനു സമീപം വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ktm-postവൈക്കം: ബസ് സ്‌റ്റോപ്പിനു സമീപം വൈദ്യുത പോസ്റ്റ് ഒടിഞ്ഞു റോഡിനു പിറകെ വീണു. നിമിഷങ്ങള്‍ക്കു മുമ്പ് വിദ്യാര്‍ഥികളടക്കം 15 ഓളം യാത്രക്കാര്‍ ബസ് കാത്തുനിന്ന കാത്തിരിപ്പ് കേന്ദ്രത്തോടു ചേര്‍ന്നാണ് പോസ്റ്റ് ഒടിഞ്ഞ് ലൈനുള്‍പ്പെടെ റോഡിലേക്കു വീണത്. വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ മിനിട്ടുകളോളം വൈദ്യുതി ബന്ധം പ്രവഹിച്ചതിനാല്‍ പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് തലയാഴത്തുനിന്നു കെഎസ്ഇബി ജീവനക്കാര്‍ എത്തിയാണ് ലൈന്‍ ഓഫ് ചെയ്തത്.

ഇന്നു രാവിലെ 9.20ന് തോട്ടകം പള്ളിക്കു സമീപത്തെ ബസ് സ്റ്റോപ്പിലാണ് സംഭവം. അപകടവിവരം അറിഞ്ഞ ഉടന്‍ എസ്‌ഐ എം. സാഹിലിന്റെ നേതൃത്വത്തില്‍ പോലീസെത്തി അപകടം ഒഴിവാക്കാന്‍ ഗതാഗതം നിയന്ത്രിച്ചു. സ്കൂളുകളുടെയും ജനങ്ങള്‍ കൂടുതലായി എത്തുന്ന പ്രധാന കേന്ദ്രങ്ങളെയും ബസ് സ്റ്റോപ്പുകളുടെയും സമീപത്തോടുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിന്റെയും പോസ്റ്റുകളുടെയും ഈടും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts