ബെസ്റ്റ് കാമുകി! റൂം മേറ്റ്‌സിന്റെ അര്‍ധനഗ്ന ഫോട്ടോ കാമുകന് അയച്ച യുവതി വലയില്‍; പോലീസ് വിളച്ചതോടെ കാമുകന്‍ ഫോണില്‍ നിന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തു

kamukiകോഴിക്കോട്: ഹോസ്റ്റല്‍ റൂം മേറ്റ്‌സിന്റെ അര്‍ധനഗ്ന ഫോട്ടോയെടുത്ത് കാമുകന് വാട്‌സ് ആപ്പ് വഴി അയച്ച യുവതി പോലീസ് വലയില്‍. നടക്കാവ് സിവിഎന്‍ കളരിക്ക് സമീപമുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന കാസര്‍ഗോട് സ്വദേശിനി അനിത(26) ആണ് നടക്കാവ് പോലീസിന്റെ വലയിലായത്. ചെറു വസ്ത്രങ്ങള്‍ ധരിച്ച് റൂം മേറ്റ്‌സ് ഉറങ്ങുന്ന വിവിധ ഫോട്ടോകളാണ് അനിത കോഴിക്കോട് സ്വദേശിയായ കാമുകന് അയച്ചു കൊടുത്തത്.

സംഭവം അറിഞ്ഞ റൂം മേറ്റ്‌സ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനിതയുടെ ഫോണ്‍ പോലീസ് പരിശോധിക്കുകയായിരുന്നു. റൂം മേറ്റ്‌സ് കിടന്നുറങ്ങുന്ന നിരവധി അര്‍ധനഗ്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും അയച്ചതായി പോലീസ് കണ്ടെത്തി. എന്നാല്‍ പോലീസ് കാമുകനെ വിളച്ചതോടെ ഇയാള്‍ ഫോണില്‍ നിന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഫോട്ടോകള്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നുമാണ് പോലീസിന്റെ പ്രഥമ വിവരം. അനിതയുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും.

Related posts