പള്‍സര്‍ ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന പത്തൊമ്പതുകാരന്‍ പോലീസ് പിടിയില്‍

kkd-bike-moshanamവടകര : ബൈക്ക് മോഷ്ടാവായ പത്തൊമ്പതുകാരന്‍ വടകര പോലീസിന്റെ പിടിയിലായി. ബാലുശ്ശേരി ഉരൂള്‍കുന്നുമ്മല്‍ യാസര്‍ അഷ്‌റഫിനെയാണ്് സിഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്കുകളും കണ്ടെടുത്തു. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംശയാസ്പദ സാഹചര്യത്തില്‍ ചുറ്റിത്തിരിയുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം ലഭിക്കുന്നത്.

കൊയിലാണ്ടി, താമരശേരി, അരീക്കോട്, വയനാട് എന്നിവിടങ്ങ ളില്‍ നിന്നായി നാല് പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചു. പുതിയ പള്‍സര്‍ ബൈക്കുകള്‍ നോക്കിവച്ച് മോഷണം നടത്തുകയാണ് രീതി. പള്‍സര്‍ ബൈക്കിനോട് കമ്പമുള്ള പ്രതി ഒരു ബൈക്ക് മോഷ്ടിച്ച ശേഷം ഉപയോഗിച്ചു മടുത്താല്‍ അടുത്തത് മോഷ്ടിക്കുകയാണു ചെയ്തിരുന്നത്. കളവ് ലക്ഷ്യമിട്ടാണ്  ഇയാള്‍ വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

Related posts