ബോളിവുഡില്‍ ഒമ്പതു വര്‍ഷം

deepika050816ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ ബോളിവുഡ് സിനിമയുടെ ഭാഗമായിട്ട് ഒമ്പതു വര്‍ഷം. ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് ദീപിക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഒമ്പതുവര്‍ഷമായി ബോളിവുഡ് സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കരിയര്‍ തുടങ്ങിയ ദിവസം എനിക്കെങ്ങനെയായിരുന്നോ അതുപോലെയാണ് ഒമ്പതുവര്‍ഷം പിന്നിട്ടപ്പോഴും. നല്ല അവസരങ്ങള്‍ എനിക്കു ലഭിച്ചു. വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങള്‍ ചെയ്യാനായി. പല തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പത്മാവതി ഞാനഭിനയിച്ച ചിത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ്.- ദീപിക പറയു ന്നു.

Related posts