ബോളിവുഡില്‍ കത്തിപ്പടരുന്ന ഉമ്മ! കരീനയും സെയ്ഫും ഉടമ്പടി തെറ്റിച്ചു; ഇതെല്ലാം അഭിനയം മാത്രം; അഭിനേതാക്കള്‍ക്ക് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കേണ്ടിവരുമെന്ന് കരീന

KAREENAബോളിവുഡ് പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ച സെയ്ഫ് അലിഖാന്‍- കങ്കണ റണൗത്ത് ലിപ്‌ലോക് ചുംബനത്തെക്കുറിച്ചാണ്.  ഇരുവരും ഒന്നിക്കുന്ന റംഗൂണ്‍ എന്ന ചിത്രത്തില്‍ ചൂടുള്ള ലിപ് ലോക് ചുംബനരംഗമുണ്ടത്രേ. ബോളിവുഡിലെ സൂപ്പര്‍സുന്ദരി കരീന കപൂറിനെ വിവാഹം ചെയ്തശേഷം സെയ്ഫ് അലിഖാനും കരീനയും ഒരു തീരുമാനം എടുത്തിരുന്നു. ചുംബനരംഗത്ത് അഭിനയിക്കില്ലായെന്ന തീരുമാനം.

എന്നാല്‍ കി ആന്‍ഡ് കാ എന്ന പുതി യ ചിത്രത്തില്‍ കരീന കപൂര്‍ നായകന്‍ അര്‍ജുന്‍ കപൂറിനോടൊപ്പം ഹോട്ട് സീനില്‍ അഭിനയിച്ചുവത്രേ. ഇതിന്റെ പ്രതികാരമായിട്ടാണോ എന്നറിയില്ല സെയ്ഫ് അലിഖാനും ഇപ്പോള്‍ ഹോട്ട് സീനില്‍ കങ്കണയോടൊപ്പം അഭിനയിച്ചിരിക്കുന്നത്.  അതേസമയം, ചിത്രത്തില്‍ ഈ രംഗത്തിന് അത്രയും പ്രാധാന്യം ഉള്ളതുകൊണ്ടാണെന്നാണ് സെയ്ഫും കങ്കണയും ഹോട്ട് സീനില്‍ അഭിനയിച്ചതെന്നാണ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ് പറയുന്നത്.

എന്തായാലും ഭര്‍ത്താവിന്റെ ലിപ് ലോക് ചുംബനരംഗത്തില്‍ കരീനയ്ക്ക് പ്രശ്‌നമൊന്നുമില്ലത്രേ. ഇതെല്ലാം അഭിനയം മാത്രമാണെന്നും അഭിനേതാക്കള്‍ക്ക് ഇത്തരം രംഗങ്ങളില്‍ ചിലപ്പോള്‍ അഭിനയിക്കേണ്ടിവരുമെന്നുമാണ് കരീനയുടെ പക്ഷം. കരീനയ്ക്ക് അങ്ങനെയല്ലേ ഇനി പറയാന്‍  പറ്റൂവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്തായാലും കങ്കണ യും സെയ്ഫും തമ്മില്‍ ചുംബനരംഗം കൂടാതെ ചൂടന്‍ രംഗങ്ങള്‍ പലതുമുണ്ടെന്നാണ് കേള്‍ക്കുന്നത്.

Related posts