ബോളിവുഡില്‍ മറ്റൊരു താരകുടുംബംകൂടി വേര്‍പിരിയാനൊരുങ്ങുന്നു. നടി മലൈക അറോറയും സല്മാന് ഖാന്റെ സഹോദരനും ബോളിവുഡ് താരവുമായ അര്‍ബാസ് ഖാനും ആണ് വിവാഹമോചനത്തിനൊരുങ്ങുന്നത്. ഇവര്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ ബോളിവുഡില്‍ പടര്‍ന്നെങ്കിലും അന്നൊക്കെ ഇവര്‍ ഇത് നിഷേധിച്ചു രംഗത്തെത്തിയിരുന്നു. പക്ഷെ ഇപ്പോള്‍ കേട്ടത് ശരിയാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. വിവാഹമോചനം നേടാന്‍ തന്നെയാണ് മലൈകയുടെ തീരുമാനം. വിവാഹമോചനം തടയാന്‍ അര്‍ബാസിന്റെ സഹോദരന് സല്‍മാനുമായി നടത്തിയ ചര്‍ച്ചയും അലസിപ്പിരിഞ്ഞിരുന്നു.
18 വര്‍ഷം നീണ്ടതായിരുന്നു ഇരുവരുടെയും വിവാഹബന്ധം. ഇപ്പോള്‍ കുറച്ചുകാലമായി മലൈക അര്‍ബാസുമായി പിരിഞ്ഞ് സ്വന്തം വസതിയിലാണ് താമസം. ഇവര്‍ ഒരുമിച്ച് പങ്കെടുത്തിരുന്ന ടെലിവിഷന്‍ ഷോയും അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ അര്‍ബാസ് ഒറ്റയ്ക്കാണ് പരിപാടി.