ലണ്ടന്‍: കുടിയേറ്റ നിയമത്തില്‍ ബ്രിട്ടന്‍ വീണ്ടും ഭേദഗതി വരുത്തുന്നു. യൂറോപ്പിന് പുറത്തുള്ള രാജ്യത്തില്‍ നിന്നും പഠനത്തിനും ജോലിക്കുമായി എത്തുന്നവരെയാണ് പുതിയ നിയമങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നത്. നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ 2017 ജനുവരി മുതല്‍ ബാങ്കുകള്‍ കൈകാര്യം ചെയ്യുകയില്ല എന്നതാണ് പ്രധാനമായിട്ടുള്ള ഭേദഗതി.
ഇന്ത്യയില്‍ നിന്നും യുകെയില്‍ പഠനം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവുകയാണ് ബ്രിട്ടന്റെ പുതിയ ഭേദഗതി. സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നതിനേക്കാളും മൂന്നിരട്ടിയില്‍ അധികമാണ് രാജ്യത്തേയ്ക്കുള്ള കുടിയേറ്റമെന്നും അതിന് തല്‍ക്കാലം വിരാമം ഇടാനാണ് പുതിയ ഭേദഗതിയെന്നും അതുകൊണ്ടുതന്നെ വീസ നടപടികള്‍ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചതെന്നും ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് വ്യക്തമാക്കി. പുതിയ നിയമം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും യൂറോപ്യന്‍ കമ്പനികളെ വിലക്കുകയും ചെയ്യുന്നുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍