ഭര്‍ത്താവിന്റെ ദേഹത്തേക്ക് ഭാര്യ വീണു, അടിയില്‍പ്പെട്ട ഭര്‍ത്താവ് ഉടനടി മരിച്ചു, ആശുപത്രിയിലെത്തുംമുമ്പേ ഭാര്യയുടെ ജീവനും നഷ്ടപ്പെട്ടു

Manjulaഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭാര്യ വീണു ഭര്‍ത്താവ് മരിച്ചു. അമിതവണ്ണമുള്ള 68കാരിയാണ് കാല്‍ വഴുതി ഭര്‍ത്താവിന്റെ ദേഹത്തേക്ക് വീണത്. ഇവര്‍ക്ക് 128 കിലോയോളം തൂക്കമുണ്ട്. ഭാര്യയുടെ അടിയില്‍പ്പെട്ട ഭര്‍ത്താവ് ഉടന്‍ തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഭാര്യയും മരിച്ചു. മഞ്ജുള വിതലാനി എന്ന 68 കാരിക്കും നട്‌വര്‍ലാല്‍ എന്ന ഭര്‍ത്താവിനുമാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.

ഇവരുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. മുകള്‍നിലയിലെ മുറിയിലേക്കു പോകുകയായിരുന്ന മഞ്ജുള പടികയറവെ തെന്നിവീഴുകയായിരുന്നു. പിറകെ വന്ന ഭര്‍ത്താവിന്റെ ദേഹത്തേക്കാണ് ഇവര്‍ വീണത്. ഭാര്യയുടെ അടിയില്‍പ്പെട്ട നട്‌വര്‍ ലാലിന്റെ തലയ്ക്കു ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. വീഴ്ചയില്‍ മഞ്ജുളയുടെ തലയ്ക്കും പരിക്കേറ്റു. ഇരുവരേയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം കണ്ട് ഒടിയെത്തിയ മരുമകള്‍ നിഷയ്ക്കും തറയില്‍ വീണ് പരിക്കേറ്റു. കാലിന് പരിക്കേറ്റ നിഷ ഇപ്പോള്‍ ചികിത്സയിലാണ്.

Related posts