ഭീമന്‍ മലമ്പാമ്പിന്റെ വിളയാട്ടം! നടുറോഡില്‍ കുറുക്കനെ വിഴുങ്ങി കൊണ്ടിരിക്കുന്ന മലമ്പാമ്പ്; പേടിച്ച് വിറച്ച് പോത്താനി ഗ്രാമവാസികള്‍

sNAKEപടിയൂര്‍: പത്ത് അടിയിലേറെ നിള മുള്ള ഭീമന്‍ മലമ്പാമ്പ് പോത്താനിയിലെ ഭിതിയിലാഴ്ത്തുന്നു. ചെവാഴ്ച്ച ഉച്ചതിരിഞ്ഞാണ് പോത്താനി ശിവക്ഷേത്രത്തിന് സമിപം ഉള്ള ഐനിക്കല്‍ റോഡിലാണ് ഭിമന്‍ മലമ്പാമ്പ് ഒരു കുറുക്കനെ വിഴുങ്ങി കൊണ്ടിരിക്കുന്ന നിലയില്‍ നാട്ടുക്കാര്‍ കാണുന്നത്. ഉടന്‍ തന്നെ പരിസ്ഥിതി പ്രവര്‍ത്തകനായ ഫിലിപ്പ് കൊറ്റനെല്ലുരിനെ വിളിച്ചുവെങ്കില്ലും അദേഹം എത്തുന്നതിന് മുന്‍പ് തന്നെ പാമ്പ് കുറുക്കനെ വിഴുങ്ങാതെ രക്ഷപെടുകയായിരുന്നു.

കുറുക്കനെ വിഴുങ്ങാന്‍ കഴിവുള്ള പാമ്പിന് കുഞ്ഞ് കുട്ടികളെ പിടിക്കാനും കഴിയും എന്നുള്ള പേടിയിലാണ് പരിസരവാസികള്‍. എത്രയും വേഗം പഞ്ചായത്ത് ഇടപെട്ട് പാമ്പിനെ പിടിച്ച് നാട്ടുക്കാരുടെ ഭയം മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്.

Related posts