സോനം കപൂറിന്റെ അഭിനയം അത്ര പോരെന്ന് അച്ഛനും നടനുമായ അനില്‍ കപൂര്‍. റാം മധ്വാനി സംവിധാനം ചെയ്ത് സോനം കപൂര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് നീരജ. 1986ല്‍ കറാച്ചിയില്‍ വച്ച് നടന്ന പാന്‍ ആം മുംബയ് ഫ്‌ളൈറ്റ് 73 തീവ്രവാദി ആക്രമണത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
നീരജ ഭനോട്ട് എന്ന എയര്‍ഹോസ്റ്റസിന്റെ വേഷമായിരുന്നു സോനം കപൂര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. തീവ്രവാദി കളില്‍ നിന്നു യാത്രക്കാരെ രക്ഷിച്ച ധീരവനിതയായ നീരജ ഭനോട്ട് എന്ന എയര്‍ഹോസ്റ്റസിന്റെ ജീവിതകഥ യാണ് ചിത്രം പറയുന്നത്.സോനത്തിന്റെ അഭിനയം മികച്ച തായിരുന്നു എന്നാണ് പൊതുവെയുള്ള അഭിപ്രായം. സിനിമാ ലോകത്തുള്ള ഒട്ടേറെ പേര്‍ ചിത്രത്തിലെ സോനം കപൂറിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇതിന് നേരേ വിപരീതമായ അഭിപ്രായവുമായാണ് സോനത്തിന്റെ അച്ഛനും നടനുമായ അനില്‍ കപൂര്‍ എത്തിയിരിക്കുന്നത്.
ലോകത്തില്‍ തന്നെ മികച്ച നടിയായി മാറിയാലും അവര്‍ വീണ്ടും പഠിക്കേണ്ടി യിരിക്കുന്നു. സോനത്തിലും അതുതന്നെയാണ് ഞാന്‍ കാണുന്നത്. അവളെ എത്രത്തോളം പുകഴ്ത്തുന്നു, മറ്റുള്ളവര്‍ എന്തുപറയുന്നു എന്നത് ഞാന്‍ കാര്യമാക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം സോനം ഇനിയും മെച്ചപ്പെടാനുണ്ട്.’’ ഇതായിരുന്നു മകളുടെ അഭിനയത്തെക്കുറിച്ച് അനില്‍ കപൂറിന്റെ അഭിപ്രായം.