മട്ടന്നൂരില്‍ സിപിഎം ഓഫീസിനു നേരേ ബോംബേറ്

cpimമട്ടന്നൂര്‍: സിപിഎം ചാവശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി മന്ദിരത്തിനു നേരേ ബോംബേറ്. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പറയുന്നു. ബോംബേറില്‍ ഓഫീസിലെ ചുമരിന്റെ മുന്‍ഭാഗത്ത് വിള്ളലുണ്ടായിട്ടുണ്ട്.

അക്രമം നടത്തി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്ന സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നു. മട്ടന്നൂര്‍ ടൗണിനടുത്തുവച്ച് ഇവരുടെ ബൈക്ക് വളഞ്ഞെങ്കിലും ഇതിനിടെ രണ്ടുപേര്‍ രക്ഷപ്പെട്ടു. പിടികൂടിയ ഒരാളെ പിന്നീട് മട്ടന്നൂര്‍ പോലീസിനു കൈമാറി. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. അക്രമസംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നുരാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെ ചാവശേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്നു സിപിഎം അറിയിച്ചു.

Related posts