മട്ടന്നൂര്‍: ബിജെപി നിയന്ത്രണത്തിലുള്ള ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. പി.കെ. ചന്തുക്കുട്ടിയുടെ സ്മരണാര്‍ഥം നിര്‍മിച്ച നെല്ലൂന്നിയിലെ ബസ് ഷെല്‍ട്ടറാണ് ഇന്നു പുലര്‍ച്ചെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്. സമീപത്തെ റോഡരികില്‍ സ്ഥാപിച്ച മട്ടന്നൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു എളക്കുഴിയുടെ പ്രചാരണബോര്‍ഡുകളിലും കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. ബിജെപി നേതാക്കള്‍ മട്ടന്നൂര്‍ പോലീസില്‍ പരാതി നല്കി. ഷെല്‍ട്ടര്‍ മാസങ്ങള്‍ക്കു മുമ്പ് കാവി പെയിന്റില്‍ ചുവന്ന പെയിന്റ് പൂശിയ സംഭവമുണ്ടായിരുന്നു.
മട്ടന്നൂര്‍ നെല്ലൂന്നിയില്‍ ബിജെപിയുടെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ കരിഓയില്‍
