പോ​ലീ​സി​ലെ വ​ൻ അ​ഴി​ച്ചു​പ​ണി ഇങ്ങനെ… അച്ചടക്ക നടപടി നേരിട്ട 11 ഡി​വൈ​എ​സ്പി​മാ​രെ സിഐമാരാക്കി ; ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച 26 സിഐമാരെ ഡിവൈഎസ്പിമാരാക്കി

തി​രു​വ​ന​ന്ത​പു​രം: അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട 11 ഡി​വൈ​എ​സ്പി​മാ​രെ സി​ഐ​മാ​രാ​യി ത​രം താ​ഴ്ത്തി​ക്കൊ​ണ്ട് സം​സ്ഥാ​ന പോ​ലീ​സി​ല്‍ കൂ​ട്ട അ​ഴി​ച്ചു പ​ണി. താ​ല്‍​ക്കാ​ലി​ക​മാ​യി ഡി​വൈ​എ​സ.​പി​മാ​രാ​ക്കി​യ​വ​രെ​യാ​ണ് ത​രം താ​ഴ്ത്തി​യ​തെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും പേ​രെ ത​രം താ​ഴ്ത്തു​ന്ന​ത്‌. ഇ​തോ​ടൊ​പ്പം 11 എ​എ​സ്പി​മാ​രെ​യും 53 ഡി​വൈ​എ​സ്പി​മാ​രേ​യും സ്ഥ​ലം മാ​റ്റി​യി​ട്ടു​മു​ണ്ട്. പോ​ലീ​സി​നു​മേ​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം.

ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം മാ​റ്റ​ണ​മെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം മാ​റ്റം. ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച 26 സി​ഐ​മാ​ര്‍​ക്ക് ഡി​വൈ​എ​സ്പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts