മട്ടന്നൂര്‍ വെളിയമ്പ്രയില്‍ വിദ്യാര്‍ഥിനിയടക്കം നാലുപേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

KNR-KUTHUമട്ടന്നൂര്‍: സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ കൂട്ടത്തോടെയെത്തിയ പായ് തേനീച്ചകള്‍ ആക്രമിച്ചു. വിദ്യാര്‍ഥിനിയെ രക്ഷിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. വെളിയമ്പ്ര അക്കരമ്മല്‍ കൈതക്കുണ്ടിലായിരുന്നു സംഭവം.   കണ്ണിനും കൈക്കും ശരീരത്തിലും കുത്തേറ്റ ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി അഞ്ജന (15), സി. നാരായണന്‍ (75) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാര്‍വതി( 55), കുഞ്ഞിരാമന്‍ (65) എന്നിവര്‍ക്കും തേനീച്ചയുടെ ആക്രമത്തില്‍ പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ആറോടെ കൈതക്കുണ്ട് പാലത്തിന് സമീപത്ത് വച്ച് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ നൂറോളം വരുന്ന പായ് തേനീച്ചകള്‍ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട നാരായണന്‍ ഓടിയെത്തി വിദ്യാര്‍ഥിനിയെ രക്ഷിക്കുന്നതിനിടെയാണ് ഇയാള്‍ക്കും കുത്തേറ്റത്. ഇരുവര്‍ക്കും അവശതയുണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിക്കുകയായരുന്നു.

Related posts