മഡോണയുടെ ആദ്യ തമിഴ് ചിത്രം

madonnaപ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന മഡോണയുടെ ആദ്യ തമിഴ് ചിത്രമാണ്  കാതലും കടന്തു പോഗും. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വിജയ് സേതുപതിയാണ് നായകന്‍.  സമുദ്രക്കനി പ്രധാന വേഷത്തിലെത്തുന്നു.

നളന്‍ കുമാരസ്വാമിയാണ് കാതലും കടന്തു പോകുമിന്റെ സംവിധായകന്‍. സ്റ്റുഡിയോ ഗ്രീന്‍, തിരുകുമരന്‍ എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂതുകാവും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായ നളന്‍ കുമാരസ്വാമി ശ്രദ്ധേയനായത്.

Related posts