മഡ്മസ ഓഗസ്റ്റില്‍ എത്തും

mudmasa230616ആര്യ ഫിലിംസിന്റെ ബാനറില്‍ ജയന്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മഡ്മസ ഓഗസ്റ്റില്‍ പ്രദര്‍ശനത്തിന് എത്തും. ബാലതാരങ്ങള്‍ മാത്രം അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പ്രണവ്,അഗ്‌നി തീര്‍ഥ്, അഭിനന്ദ്, ഹൃദയ്, അപ്പു പ്രണവ്, രാഹുല്‍, സച്ചിന്‍, ഹരി മാരാര്‍, വിപിന്‍ മോഹന്‍, നന്ദന, ശ്രീലക്ഷമി എന്നിവരാണ് അഭിനേതാക്കള്‍. ചെളിയിലെ കളി എന്നാണ് മഡ്മസ എന്ന വാക്കിന്റെ അര്‍ത്ഥം.

ഗ്രാമത്തിലെ കൊയ്ത്തുകഴിഞ്ഞ പാടത്തെ കുട്ടികളുടെ നാടന്‍ പന്തുകളിയും തുടര്‍ന്നുണ്ടാകുന്ന രസഹരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം പറയുന്നത്. അനില്‍ നാരായണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാനരചന-കെ. ജയകുമാര്‍, സംഗീതം- മോഹന്‍ സിത്താര, ആലാപനം- നജീം അര്‍ഷാദ്, ജോയ്‌സ് സുരേന്ദ്രന്‍, എഡിറ്റര്‍- ഷിജാസ് പി യൂനസ്.

Related posts