മണിപ്പുഴ ജംഗ്ഷന്‍ കുളമായി; ആരും തിരിഞ്ഞുനോക്കുന്നില്ല

KTM-KUZHIകോട്ടയം: എംസി റോഡില്‍ മണിപ്പുഴ ജംഗ്ഷന്‍ കുളമായി. ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ട് ആഴ്ചകളായെങ്കിലും അധികൃതര്‍ ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. മൂലേടം മേല്‍പ്പാലം റോഡിലേക്കു തിരിയുന്ന ഭാഗത്താണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ആഴ്ചകള്‍ക്കു മുമ്പ് ചെറിയ ഒരു കുഴി മാത്രമാണ് ഉണ്ടായിരുന്നത്. ഇതു നേരത്തെ നന്നാക്കിയിരുന്നെങ്കില്‍ റോഡ് ഇത്രയും തകരില്ലായിരുന്നുവെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കുഴികളില്‍ വെള്ളം കെട്ടിനിന്ന് കൂടുതല്‍ ഭാഗം പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. മൂലേടം റോഡിലേക്കു ടോറസ് ലോറികളും മറ്റും തിരിയുന്ന ഭാഗമായതിനാല്‍ റോഡ് കൂടുതല്‍ ഇളകിപ്പൊയ്‌ക്കൊണ്ടിരിക്കു കയാണ്. നാലു വരി പാതയ്ക്കു ശേഷം നല്ല വേഗത്തില്‍ വാഹനങ്ങള്‍ എത്തുന്ന ഭാഗംകൂടിയാണിത്. വളരെ അടുത്ത് എത്തുമ്പോഴാണ് റോഡ് തകര്‍ന്നു കിടക്കുന്നതു ശ്രദ്ധയില്‍പ്പെടുന്നത്. ഇത് അപകടത്തിനും വഴിവയ്ക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related posts