മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാ ന്‍ അതിയായ ആഗ്രഹം ഉണ്ടെന്നും അതിനായി ദക്ഷിണേന്ത്യയിലേക്ക് വരാന്‍ തയാറാണെന്നും ബോളിവുഡ് നടി ആലിയഭട്ട്. ഓകെ കണ്‍മണിയില്‍ നായികയായി ആലിയയുടെ പേര് പറഞ്ഞ് കേട്ടിരുന്നെങ്കിലും അതിനുള്ള ഭാഗ്യം ലഭിച്ചത് നിത്യാമേനോനാണ്. പിന്നീട് ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ആലിയ നായികയായി എത്തുമെന്ന് കേട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. മുംബൈ യിലെ ഒരു ചടങ്ങിനി ടെയാണ് തന്റെ ആഗ്രഹം ആലിയ വ്യക്തമാക്കിയത്.
മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹം
