മണ്ണാര്‍ക്കാട് ഗ്രാമീണമേഖലയില്‍ കോഴിവളര്‍ത്തല്‍ വ്യാപകം

alp-kozhiമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിന്റെ ഗ്രാമീണ, മലയോരമേഖലയില്‍ കോഴിവളര്‍ത്തല്‍ വ്യാപകമായി. കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ എന്നിവിടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുളിലും മറ്റുമായാണ് കോഴിവളര്‍ത്തല്‍.യുവാക്കളും കോഴിവളര്‍ത്തലിനു മുന്നോട്ടുവരുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ ഉറപ്പിച്ച് ഷീറ്റ് മേഞ്ഞാണ് കൂടുകള്‍ ഒരുക്കുന്നത്. ചെറുകിട വ്യവസമായതിനാല്‍ വൈദ്യുതി ലഭിക്കുന്നതിനും കാലതാമസം നേരിടുന്നില്ല. തമിഴ്‌നാട്ടില്‍നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. ഇതിനാല്‍ കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള നികുതി മാത്രമേ അടയ്‌ക്കേണ്ടതായുള്ളൂ. തീറ്റയും മറ്റും അവിടെനിന്നു തന്നെ ലഭിക്കും.

പ്രദേശത്ത് കരാര്‍ അടിസ്ഥാനത്തില്‍ കോഴിഫാമുകള്‍ നടത്തുന്നവരും ഏറെയാണ്. ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്ക് ഒരു കിലോ കോഴിക്ക് ഒമ്പതുരൂപ വരെ ലഭിക്കാറുണ്ട്.കോഴിത്തീറ്റയും അനുബന്ധ സാധനങ്ങളും വില്പന നടത്തുന്ന കടകളും ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റബര്‍, തെങ്ങ് മുതലായ കൃഷികള്‍ ഉപേക്ഷിച്ച് കര്‍ഷകരിപ്പോള്‍ കോഴിവളര്‍ത്തലില്‍ ശ്രദ്ധകേന്ദ്രീച്ചിരിക്കുകയാണ്.

Related posts