മണ്ണാര്‍ക്കാട്: ആദിവാസികള്‍ താലൂക്ക് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. റവന്യു വകുപ്പ് നല്കിയ പട്ടയഭൂമിയില്‍ കൃഷിചെയ്യാന്‍ വനംവകുപ്പ് അനുവദിക്കുന്നില്ലെന്നു ആരോപി്ച്ചാണ് ഒരുവിഭാഗം ആദിവാസികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസ് ഉപരോധിച്ചത്. അഗളി നക്കുപ്പതി ഊരുമൂപ്പന്‍, മരുതന്‍ മൂപ്പന്‍, മാമി, നാഗി എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം പേരാണ് സമരം നടത്തിയത്. രാവിലെ ഒമ്പതിനു ആരംഭിച്ച സമരം വൈകുന്നേരം ആറരയോടെയാണ് സമാപിച്ചിത്.
ജില്ലാ കളക്ടര്‍, ഒറ്റപ്പാലം സബ്കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. സെപ്റ്റംബര്‍ ഒമ്പതിനകം റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥരോടു റിപ്പോര്‍ട്ടു നല്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കര്‍ഷകസംരക്ഷണ അസോസിയേഷന്‍ നേതാക്കളായ റെയ്മണ്ട് ആന്റണി, ശിവരാമന്‍, ജയപ്രകാശ്, രവീന്ദ്രന്‍, അന്നക്കുട്ടി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.