മതസ്പര്‍ധ വളര്‍ത്തുംവിധം പ്രസംഗിച്ചുവെന്ന കുറ്റത്തിന് പിള്ളയ്‌ക്കെതിരെ അന്വേഷണം തുടങ്ങി

Balakrishnaപത്തനാപുരം: കമുകുംചേരിയിലെ വിവാദപ്രസംഗത്തെതുടര്‍ന്ന് പത്തനാപുരം പോലീസ് കേസെടുത്ത് ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. മതസ്പര്‍ധ വളര്‍ത്തുംവിധം പ്രസംഗിച്ചുവെന്ന കുറ്റത്തിന് 153എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പത്തനാപുരം എസ് ഐ രാഹുല്‍ രവീന്ദ്രനാണ് അന്വേഷണച്ചുമതല.പിള്ളയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് എസ്‌ഐ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച്ച കമുകുംചേരി എന്‍എസ്എസ് പൊതുയോഗത്തിനിടയില്‍ നടന്ന  പ്രസംഗത്തിലെ  പരാമര്‍ശമാണ് വിവാദമായത്.പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ പിള്ള ഖേദം പ്രകടിപ്പിച്ചിരുന്നു.തന്റെ പ്രസംഗത്തില്‍ കൃത്രിമം കാട്ടിയെന്നും പിള്ള ആരോപിച്ചു.യൂത്ത് കോണ്‍ഗ്രസ് പത്തനാപുരം മണ്ഡലം വൈസ് പ്രസിഡന്റ് റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയെതുടര്‍ന്നാണ്. പിള്ളയ്‌ക്കെതിരെ കേസെടുത്തത്.പുനലൂര്‍ ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

Related posts