വൈപ്പിന്‍: കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. വൈപ്പിന്‍ മുരുക്കുംപാടത്താണ് സംഭവം. കാട്ടൂക്കാരന്‍ പ്രദീപിന്റെ ഭാര്യ കാര്‍ത്തിക-38 ക്കാണ് പൊള്ളലേറ്റത്. എണ്‍പതു ശതമാനത്തിലധികം പൊള്ളലേറ്റ വീട്ടമ്മ അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം ജനറലാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് പ്രദീപിനെ (46) ഞാറക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷത്തില്‍ വെച്ചിരിക്കുകയാണ്.
വീട്ടമ്മയില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും എടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നു ഭാര്യ ഭാര്യ ഭക്ഷണം പാകം ചെയ്യാനായി അടുക്കളയില്‍ കയറിയപ്പോള്‍ ഭര്‍ത്താവ് മണ്ണെണ്ണയെടുത്ത് ഭാര്യയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഇതോടെ അടുപ്പില്‍ നിന്നും തീ പടര്‍ന്ന് ദേഹത്ത് പിടിക്കുകയും ഇവര്‍ ബഹളം കൂട്ടി പുറത്തേക്ക് ഓടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയാണ് ആശുപത്രയിലെത്തിച്ചത്.