കണ്ണൂര്‍: മദ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയപരമായ തര്‍ക്കവിഷയമാക്കി മാറ്റരുതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മാനുഷികമായ ഘടകങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന കാര്യം ആരും മറന്ന് പോകരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പി.സി.മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം പത്രപ്രവര്‍ത്തകനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പി. രാമകൃഷ്ണന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി. രാമകൃഷ്ണന്റെ നിലപാടുകളോട് തനിക്ക് വിയോജിപ്പുകളുണ്ടാവാം. എന്നാല്‍ സത്യസന്ധവും ആത്മാര്‍ഥവുമായ പ്രവര്‍ത്തനമാണ് പി. രാമകൃഷ്ണന്റേത്. തനിക്കുള്ള ഒരു സങ്കടം പിആറിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ കഴിഞ്ഞില്ലെന്നതുമാത്രമാണെന്നും സുധീരന്‍ പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായിരുന്നു.
കണ്ണൂര്‍ ബിഷപ് അലക്‌സ് വടക്കുംതല അനുഗ്രഹഭാഷണം നടത്തി. അഡ്വ. സജീവ് ജോസഫ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സതീശന്‍ പാച്ചേനി, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.സുരേന്ദ്രന്‍, സജീവ് മാറോളി, സുമാബാലകൃഷ്ണന്‍, സുരേഷ് ബാബു എളയാവൂര്‍, നൗഷാദ് ബ്ലാത്തൂര്‍, വി.എ.നാരായണന്‍, പ്രസ്ക്ലബ് പ്രസിഡന്റ് കെ.ടി. ശശി എന്നിവര്‍ പ്രസംഗിച്ചു.