പന്മന: യുഡിഎഫ് സര്‍ക്കാരിന്റെ മതേതരത്വത്തിനും മദ്യനയത്തിനും അനുകൂലമായ തെരഞ്ഞെടുപ്പ് വിധി എഴുത്ത് ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി.അബ്ദുള്‍ സമദ് സമാദാനി പറഞ്ഞു. കോണ്‍ഗ്ര സ് ചവറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മേയ് ദിന റാലിയുടെ സമാപന സമ്മേളനം ഇടപ്പളളിക്കോട്ടയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാറുകള്‍ അടച്ച് പൂട്ടുവാനുളള ധീരമായ നടപടി എടുക്കാന്‍ യുഡിഎഫിനെ കൊണ്ടുമാത്രമേ കഴിയു. യുഡിഎഫ് വീണ്ടും ഭരണത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. പൂട്ടിയ ബാറുകള്‍ തുറക്കുന്ന കാര്യ ആലോചിക്കുകയാണ് ഇടത് മുന്നണി. ഇടതു മുന്നണി അധികാരത്തില്‍ എത്തിയാല്‍ കേരളം കനത്ത വില നല്‍കേണ്ടി വരും. തൊഴില്‍ സമരങ്ങള്‍ ഇല്ലാത്ത അഞ്ച് വര്‍ഷം സമ്മാനിച്ച ഷിബു ബേബിജോണിനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും സമാദാനി പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചവറ അരവി അധ്യക്ഷത വഹിച്ചു. ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സന്തോഷ് തുപ്പാശേരി, കോലത്ത് വേണുഗോപാല്‍, ചക്കനാല്‍ സനല്‍കുമാര്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം. എ. കബീര്‍, ആര്‍എസ്പി സംസ്ഥാന കമ്മിറ്റിയംഗം കോക്കാട്ട് റഹിം, അഡ്വ. ഇ. യൂസഫ് കുഞ്ഞ്, എ. എം. സാലി, മാമൂലയില്‍ സേതുക്കുട്ടന്‍, പുലത്തറ നൗഷാദ്, എസ്. ശോഭ, കോഞ്ചേരില്‍ ഷംസുദീന്‍, ആര്‍.രവി എന്നിവര്‍ പ്രസംഗിച്ചു.