കളമശേരി: ഏലൂര്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് സ്വകാര്യ ബസോടിച്ച ഡ്രൈവറെ പിടികൂടി. ഇന്ന് രാവിലെ ആറര മുതല്‍ എട്ടുവരെ ഏലൂര്‍ കമ്പനിപ്പടിയില്‍ 18 സ്വകാര്യ ബസുകളിലാണ് പരിശോധന നടത്തിയത്. പിടികൂടിയ ഡ്രൈവറെ സ്റ്റേഷന് ജാമ്യത്തില്‍ ഒമ്പത് മണിയോടെ വിട്ടയച്ചു. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ െ്രെഡവിംഗ് ലൈസന്‍സ് റദ്ദാക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഏലൂര്‍ എസ് ഐ സുജിത്ത് എസ്.പി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി വാഹന പരിശോധന തുടരുമെന്നും എസ്ഐ അറിയിച്ചു.
ഏലൂരിലൂടെ പോകുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാനും സമയക്രമം പാലിക്കാനുമായി ഏലൂര്‍ പോലീസ് കഴിഞ്ഞ ദിവസം മുതല്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തിയിരുന്നു. ഇത് കൂടാതെയാണ് ജീവനക്കാര്‍ മദ്യപിക്കുന്നില്ലെന്നും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും പോലീസ് ഉറപ്പു വരുത്തുന്നത്. ഏലൂര്‍ പോലീസ് സ്റ്റേഷന് മുന്നിലൂടെ പോകുന്ന 20 ഓളം ബസുകള്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ പഞ്ചിംഗ് ആരംഭിച്ചിരിക്കുനത്.