മദ്യവര്‍ജനമാണ് ഇടതുമുന്നണിയുടെ നയമെന്ന് വി.എസ്. അച്യുതാനന്ദന്‍

TCR-VSപാലക്കാട്: ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കുമെന്നതു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുപ്രചാരണം മാത്രമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മദ്യവര്‍ജനമാണ് ഇടതുമുന്നണിയുടെ നയം. ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരികയാണു ലക്ഷ്യം. മറിച്ചുള്ള യുഡിഎഫിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. മലമ്പുഴ നിയോജകമണ്ഡലത്തില്‍നിന്നു ജനവിധിതേടുന്ന വിഎസ് ഒന്നാംഘട്ട പ്രചാരണപരിപാടിയുടെ ഭാഗമായി വിവിധ പഞ്ചായത്തുതല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.

Related posts