മദ്യവിമുക്തമായ കേരളം ! മദ്യനയത്തില്‍ മാറ്റമില്ല; എല്ലാവര്‍ക്കും വീട്; ഇടത്തരക്കാര്‍ക്ക് ഭവനവായ്പയില്‍ സബ്‌സിഡി; യുഡിഎഫ് പ്രകടനപത്രിക ബുധനാഴ്ച

barതിരുവനന്തപുരം: യുഡിഎഫിന്റെ പ്രകടനപത്രിക ബുധനാഴ്ച ഔദ്യോഗികമായി പുറത്തിറക്കും. നിലവിലെ മദ്യനയത്തില്‍ മാറ്റം വരുത്തില്ലെന്ന് പ്രകടനപത്രികയില്‍ പറയുന്നു. ഘട്ടംഘട്ടമായി മദ്യനിരോധനത്തിലൂടെ കേരളത്തെ മദ്യവിമുക്തമാക്കും. ഓരോ വര്‍ഷം ബിവറേജസ് കോര്‍പ്പറേഷന്റെ പത്ത് ശതമാനം ഔട്ട് ലെറ്റുകള്‍ പൂട്ടും.  പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കും.

ഇടത്തരം കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണത്തിന് സബ്‌സിഡി അനുവദിക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കും, ആരോഗ്യ രംഗത്ത് അത്യാധുനിക ചികിത്സാ സൗകര്യം കുറഞ്ഞ ചിലവില്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കാന്‍ നടപടികള്‍ കൈക്കൊള്ളും.  ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ ബോധവല്‍ക്കരണം നടത്തും.  മുഖ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതി മേല്‍നോട്ടം വഹിക്കും.

എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ് പ്രധാന മുദ്രാവാക്യം. പ്രകടനപത്രിക പത്രിക രൂപീകരണ സമിതി കഴിഞ്ഞ ദിവസം വൈകിട്ട് യോഗം ചേര്‍ന്നാണ് പത്രികക്ക് അന്തിമ രൂപം നല്‍കിയത്. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിനുശേഷം പ്രകടന പത്രിക പുറത്തിറക്കും.

Related posts