മധുക്കരയ്ക്കടുത്ത് ട്രെയിനിടിച്ചു കാട്ടാന ചെരിഞ്ഞു

pkd-kattanacharinjuപാലക്കാട്: മധുക്കരയ്ക്കടുത്ത് തീവണ്ടിയിടിച്ച് കാട്ടാന ചെരിഞ്ഞു. കുട്ടിക്കു പരിക്ക്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മധുക്കര റെയില്‍വേ സ്റ്റേഷനടുത്തുള്ള  അദാനിയുടെ ഗോതമ്പ് ഗോഡൗണിനടുത്ത എ ലൈനില്‍ ബംഗളൂരു- കൊച്ചുവേളി എക്‌സ്പ്രസ് ആനകളെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ പിടിയാനയെ രക്ഷിക്കാന്‍ തമിഴ്‌നാട് വനംവകുപ്പും മൃഗസംരക്ഷണവകുപ്പും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 2008 ഫെബ്രുവരിയില്‍ മധുക്കരയ്ക്കടുത്ത് കുറുമ്പപ്പാളയത്തു തീവണ്ടിയിടിച്ച് മൂന്നു കാട്ടാനകള്‍ ചെരിഞ്ഞിരുന്നു. സാധാരണ ആനകളെത്താത്ത ജൂണ്‍മാസത്തിലാണിപ്പോള്‍ ആനകള്‍ റെയില്‍വേ ട്രാക്കിലെത്തിയത്.

റെയില്‍വേ ട്രാക്കിലൂടെയുള്ള കാട്ടാനകളുടെ സഞ്ചാരത്തെതുടര്‍ന്ന് റെയില്‍വേ അധികൃതര്‍ മുന്‍കരുതലുകളെടുത്തിരുന്നു. പോത്തന്നൂര്‍- പാലക്കാട് ജംഗ്ഷന്‍ ഭാഗത്തു രാത്രികാലങ്ങളില്‍ മുപ്പതു മുതല്‍ നാല്‍പ്പതു വരെയാണ് സ്പീഡ് ക്രമീകരിച്ചിരിക്കുന്നത്. സാധാരണ 65 കിലോമീറ്റര്‍ വേഗത്തിലാണ് തീവണ്ടികളുടെ  സഞ്ചാരം. ഇതിനുപുറമെ ആനകള്‍ സഞ്ചരിക്കുന്ന ഭാഗത്തു നാല്‍പ്പതോളം എല്‍ഇഡി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുെങ്കിലും അപകടങ്ങള്‍ തുടര്‍ക്കഥയായി മാറുകയാണ്.    മുപ്പതു കോടിയോളം രൂപയാണ് കാട്ടാനകളെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ക്കായി റെയില്‍വേ ചെലവഴിച്ചതായി പറയപ്പെടുന്നത്.

Related posts