മനുഷ്യന്‍ ചൊവ്വയില്‍ താമസിക്കും! സ്‌പേസ് എക്‌സ് മേധാവിയുടെ ചില സുപ്രധാന വെളിപ്പെടുത്തലുകള്‍

Chowa1സ്‌പേസ് എക്‌സ് മേധാവി എലോണ്‍ മസ്ക് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത “ആസ്ക് മി എനിതിംഗ്’ പരിപാടിയില്‍ ചില സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തുകയുണ്ടായി. പ്രധാനമായും ചൊവ്വയിലെ ഭാവി കാര്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തോട് ആളുകള്‍ ചോദ്യം ചോദിച്ചതും അദ്ദേഹം കൂടുതല്‍ സംസാരിച്ചതും.

ചൊവ്വയില്‍ ഒരു കെട്ടിടം പണിതാല്‍ എങ്ങനെയായിരിക്കുമെന്നായിരുന്നു ഒരു ചോദ്യം. കാര്‍ബണ്‍ ഫൈബര്‍ ഫ്രെയിമില്‍ ഗ്ലാസ് ഉറപ്പിച്ച് അര്‍ധഗോളാകൃതിയിലുള്ള കൂടാരങ്ങളാണ് അവിടെ നിര്‍മിക്കാന്‍ കഴിയുക. ഒപ്പം കുഴിച്ച് ഗവേഷണം നടത്തുന്ന റോബോട്ടുകളുമെന്നുമായിരുന്നു മസ്കിന്റെ മറുപടി. എത്ര ആളുകളെ ചൊവ്വയിലേക്ക് അയയ്ക്കുമെന്നുള്ള ചോദ്യത്തിന്, ആദ്യ ദൗത്യം അവിടേക്കുള്ള സാധനങ്ങള്‍ എത്തിക്കാനായിരിക്കുമെന്നും മനുഷ്യരെ കൊണ്ടുപോകുമ്പോള്‍ 12 പേരെയെങ്കിലും കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Related posts