മനോവൈകല്യമുള്ള പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് പീഡനത്തിന് ഇരയാക്കിയ ജീവനക്കാരന്‍ പിടിയിലായി. ഹരിയാനയിലെ യമുനാനഗര്‍ ജില്ലാ ആശുപത്രിയില്‍ വെച്ചാണ് സംഭവം. സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരന്‍ വിജയകുമാറിനെ അറസ്റ്റ് ചെയ്തു.
തെരുവില്‍ അലയുന്നതിനിടയില്‍ പോലീസ് ആണ് കഴിഞ്ഞദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. തന്റെ വ്യക്തി വിവരങ്ങള്‍ പോലീസിന് നല്‍കാന്‍ പോലും കഴിയാത്ത രീതിയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി കരയുന്നതും ഒരാള്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോകുന്നതും ആശുപത്രി ജീവനക്കാരിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ കിടത്തിയിരുന്ന മുറിയില്‍ നിന്നു മറ്റൊരു മുറിയിലേക്ക് ജീവനക്കാരന്‍ എടുത്തു കൊണ്ടുപോകുന്നത് വ്യക്തമായി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതോടെ ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ ആശുപത്രിയിലെ സഹായിയാണെന്ന് പോലീസ് പറഞ്ഞു. വിജയകുമാറിനെതിരേ മാനഭംഗത്തിന് കേസെടുത്തിട്ടുണ്ട്. മാനസികവൈല്യമുള്ളതിനാല്‍ പെണ്‍കുട്ടിയില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചറിയാന്‍ ബുദ്ധിമുട്ടുകയാണ്. ഇരുപതുകാരിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.