കണ്ണൂര്‍: ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന് മന്ത്രി ഇ.പി. ജയരാജനെതിരേ വക്കീല്‍ നോട്ടീസ്. സെപ്റ്റംബര്‍ 23ന് കണ്ണൂര്‍ പള്ളിക്കുന്നില്‍ അഴീക്കോടന്‍ ദിനാചരണച്ചടങ്ങില്‍ പ്രസംഗിക്കവെ ഇന്ത്യയിലെത്തുന്ന ലഹരിമരുന്നുകളുടെ ഒരുഭാഗം ആര്‍എസ്എസ് ശാഖകളിലേക്കാണ് എത്തുന്നതെന്നു ജയരാജന് പ്രസംഗിച്ചിരുന്നു. ഇതിനെതിരേയാണ് ആര്‍എസ്എസ് കണ്ണൂര്‍ തളാപ്പ് ശാഖാ മുഖ്യ ശിക്ഷക് കെ. ഷിജിത്ത് കെ.കെ. ബാല്‍റാം മുഖേന വക്കീല്‍ നോട്ടീസയച്ചത്. പ്രസ്താവന പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ ഏഴു ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
മന്ത്രി ജയരാജനെതിരേ ആര്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്
