മരക്കൊമ്പ് ഒടിഞ്ഞു വീണ് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവ് മരിച്ചു

PKD-MARANAMആലത്തൂര്‍: ബൈക്കില്‍ പോകുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞു വീണ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വടക്കഞ്ചേരി കൂട്ടകുഴി കൊട്ടാരത്തില്‍വീട്ടില്‍ സുധാകരന്റെ മകന്‍ സജീഷാണ് (24) മരിച്ചത്. ചിറ്റൂര്‍ ഗോകുലം ഫൈനാന്‍സിലെ ബില്‍ കളക്ടറാണ്. രാത്രി ഏഴിന് വീട്ടിലേക്കു പോകുമ്പോള്‍  തൃപ്പാളൂര്‍ അങ്കമശാലയിലായിരുന്നു അപകടം. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലുമാണ് മരക്കൊമ്പ് പൊട്ടിവീണത്. റോഡില്‍ വീണ യുവാവിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി.

Related posts