നെയ്യാറ്റിന്‍കര: മരുന്നുകമ്പനികള്‍ രോഗികളുടെ ജീവന് വച്ച് പന്താടുകയാണെന്ന് ചലച്ചിത്ര സംവിധായകന് രാജസേനന് പറഞ്ഞു. നെയ്യാറ്റിന്‍കര സര്‍വീസ് സഹകരണസംഘം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ജംഗ്ഷനില്‍ ആരംഭിച്ച ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നാലും മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് പത്തും ഇരട്ടിയാണ് വില ഈടാക്കുന്നത്. പുതിയ രോഗങ്ങളെക്കുറിച്ച് ജനങ്ങള്‍ അറിയുന്നതിനുമുമ്പ് കമ്പനികള്‍ മരുന്ന് ഉത്പാദിപ്പിച്ച് വിപണിയിലെത്തിച്ചിരിക്കും. കമ്പനികളുടെ ഇഷ്ടത്തിനനുസരിച്ചാണ് രോഗങ്ങളുടെ പേരു പോലും നിശ്ചയിക്കുന്നതെന്നും രാജസേനന് കൂട്ടിച്ചേര്‍ത്തു. ബാങ്ക് പ്രസിഡന്റ് എസ്. രാമചന്ദ്രന് അധ്യക്ഷനായിരുന്നു.
മരുന്നുകമ്പനികള്‍ രോഗികളുടെ ജീവന് വച്ച് പന്താടുന്നു: സംവിധായകന് രാജസേനന്
