മറുപടിയുമായി ഭാമയും റഹ്മാനും

BHamaമറുപടി എന്ന സിനിമയിലൂടെ ഭാമയും റഹ്മാനും ആദ്യമായി ഒന്നിക്കുന്നു. ഒരു യഥാര്‍ഥ സംഭവമാണ് സിനിമ പറയുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കേ ഇന്ത്യയിലെ ഒരു ജയിലില്‍ നടന്ന സംഭവമാണ് സിനിമയ്ക്ക് ആധാരം. ചിത്രം സംവിധാനം ചെയ്യുന്നത് വി.എം വിനുവാണ്.

ജൂലിയാനാ അഷ്‌റഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ മാസം കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കും.  ചിത്രത്തിന്റെ ഭൂരിഭാഗവും കൊല്‍ക്കത്തയിലായിരിക്കും ചിത്രീകരിക്കുക. ചിത്രത്തിന്റെ  സംഗീത സംവിധായകന്‍ എം.ജയചന്ദ്രനാണ്. ഭാമയുടെ ഭര്‍ത്താവിന്റെ വേഷത്തിലാണ് റഹ്മാന്‍ ചിത്രത്തിലെത്തുന്നത്. നായിക പ്രാധാന്യമുള്ള ചിത്രമാണിതെന്നാണ് സംവിധായകന്‍ പറയുന്നത്.

Related posts